കോവിഡ് 19 ; നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍
കാസര്‍കോട് : കൊവിഡ്-19 രോഗലക്ഷണമുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യമെര്പ്പെടുത്താന് ജില്ലാതല അവലോകന സമിതി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ലക്ഷ്മി മേഘന് ആശുപത്രിയും അരമന ആശുപത്രിയുടെ ഒരു ബ്ലോക്കും ഇതിനായി ഏറ്റെടുക്കും.
വിദേശത്തു നിന്ന് വന്ന രോഗലക്ഷണമില്ലാത്തവരെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ പാര്‍പ്പിക്കുന്നതിന് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളൂം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബല്ലാ ഗവ ഹയര്‍സെക്കണ്ടറി സ്കൂളൂം ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.