കൊവിട് :കാസര്‍കോട് പോലീസ് പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നതും ജുമാ നമസ്കാരവും തടഞ്ഞു പോലീസ്ഉത്തരവിറക്കി.ലംഘിച്ചാല്‍ കര്‍ശന നടപടി
കാസർകോട്:കോവിട് ഭീതിയുടെ പശ്ചാത്തലത്തിൽ കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇനിയൊരു അറിയിപ്പ് വരെ ആളുകൾ കൂട്ടം കൂടുന്നതും ജുമാനമസ്ക്കാരമുൾപ്പെടെ ആരാധനാ ചടങ്ങുകൾ സംഘടിപ്പിക്കുന്നത് നിയമലംഘനമാണെന്നും ഇത് ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി പത്രക്കുറിപ്പിൽ അറിയിച്ചു.മുസ്ലിം പള്ളികളിലെ നമസ്കാരം ഒഴിവാക്കി വിശ്വാസികൾ പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ നടത്തണമെന്നും പോലീസിന്റെ അറിയിപ്പിലുണ്ട്.