ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് വിമര്‍ശിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെയാണ് യെച്ചൂരി വിമര്‍ശിച്ചത്.കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ പേരിന് പോലും പരാമര്‍ശിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് യെച്ചൂരി ഫേസ്ബുക്കില്‍ കുറിച്ചു.
നിര്‍ഭയ കേസ്; പ്രതികളുടെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി
‘കൊറോണ വൈറസിനെ തടയുന്നതിനായി ജനങ്ങള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് സര്‍ക്കാര്‍ എന്ത് നടപടകള്‍ സ്വീകരിച്ചു എന്നതിനെക്കുറിച്ചും എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയെന്നും മോദി തന്റെ പരസ്യ പ്രസംഗത്തില്‍ അറിയാതെ പോലും പറയാതെ പോയതില്‍ ഖേദിക്കുന്നു,’ യെച്ചൂരി പറഞ്ഞു.
കുറെ പ്രതീകാത്മകമായി സംസാരിക്കുന്നതിനപ്പുറം, വീട്ടിലിരുന്ന് പണിയെടുക്കുന്ന, ദിവസക്കൂലിക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു ജനതയ്ക്ക് ഈ ദുരന്തത്തെ നേരിടുന്നതിനായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും യെച്ചൂരി ചോദിച്ചു.ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.‘കൊറോണ വൈറസ് വരുന്നതിന് മുമ്പ് തന്നെ ഇവിടെ നേരത്തെയുള്ള സാമ്പത്തിക മാന്ദ്യം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്.
പാവപ്പെട്ടവരും പാര്ശ്വവല്ക്കരിക്കപ്പെട്ടവരും എല്ലാം ഒന്നടങ്കം അടക്കപ്പെട്ടതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പര്ശ്വ വല്ക്കരിക്കപ്പെട്ടവര്ക്ക് ആവശ്യമുള്ള ഭക്ഷണം എത്തിച്ചു നല്കാന് നിങ്ങള്‍ എന്താണ് ചെയ്തത്.
കൊറോണ വൈറസ് വ്യാപനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ; കോണ്‍ഗ്രസ്
കേരളത്തിലെ ഇടതു സര്‍ക്കാര്‍ മെഡിക്കല്‍ പ്രശ്നം മാത്രമല്ല നേരിടുന്നത്, പകരം കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക് അതില്‍ നിന്ന് പുറത്തു കടക്കാനുള്ള നടപടികള്‍ കൂടി കൈകൊണ്ടിട്ടുണ്ട്.
20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേരളത്തില്‍ ഇന്ന് പ്രഖ്യാപിച്ചത്. പെന്‍ഷന്‍കാര്‍ക്കും, ഓട്ടോ-ബസ് ഉടമകള്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇതുപോലുള്ള നടപടികളൊന്നും ഇന്ത്യയിലുടനീളം നടപ്പിലാക്കാത്തത് ,’ യെച്ചൂരി കുറിച്ചു
കേരളത്തില്‍ നടപ്പിലാക്കിയ പോലുള്ള പ്രഖ്യാപനങ്ങള്‍ ഇന്ത്യ ഒട്ടുക്ക് നടപ്പാക്കാത്തതെന്തെന്നും യെച്ചൂരി പ്രധാനമന്ത്രിയോട് ചോദിച്ചു.
കൊവിഡ് 19 ബാധയെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താന്‍ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച പ്രഖ്യാപിച്ചത്,ഞായറാഴ്ച ജനത കര്‍ഫ്യു: ലോകമഹായുദ്ധ കാലത്തു പോലും ബാധിക്കാത്ത പ്രതിസന്ധിയാണ് കൊവിഡ് മൂലമെന്ന് പ്രധാനമന്ത്രി
ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും.നിലവില്‍ സാമൂഹ്യ സുരക്ഷ പെന്ഷന് ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്ഷന് നല്‍കും. രണ്ട് മാസത്തെ പെന്ഷന് ഒരുമിച്ചായിരിക്കും നല്‍കുകയെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി ലോകമഹായുദ്ധകാലത്തെ പോലെയുള്ള പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് പരാമര്‍ശിച്ചു.