ഇന്ന് വെള്ളിയാഴ്ച;ജുമാ നമസ്ക്കാരം നിയന്ത്രിക്കണമെന്ന അഭ്യർത്ഥനയുമായി പോലീസ് പള്ളിഭാരവാഹികളെ നേരിട്ട് കാണുന്നു,വിട്ടുപറയാതെ ചിലർ,അധികൃതർ ആശയക്കുഴപ്പത്തിൽ ,മൊഗ്രാൽ പുത്തൂരിൽ ജുമാ ഉപേക്ഷിച്ചേക്കും
കാസർകോട്:കൊറോണയും കൊവിടും ലോകമെങ്ങും പരത്തിയ അതീവ ഗുരുതരമായ ഭീതിക്കിടയിൽ ഇന്ന് ഉച്ചക്ക് മുസ്ലിംപള്ളികളിൽ നടക്കുന്ന ജുമാ നമസ്കാര ചടങ്ങുകൾ നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു.ഇതിനിടെ ജുമാനമസ്ക്കാരം നിയന്ത്രിക്കണമെന്ന അഭ്യർത്ഥനയുമായി പോലീസും ജില്ലാഭരണകൂട പ്രതിനിധികളും കാസർകോട്ടെ വിവിധ പള്ളികളിൽ കയറിയിറങ്ങുന്നുണ്ട്.കേരളത്തിലെ വലിയ മുസ്ലിം പള്ളികളിലൊന്നായ കാസർകോട്ടെ പള്ളിയിൽ ജുമാ നടത്തുന്നത് സംബന്ധിച്ച് പള്ളി ഭാരവാഹികൾ ഉടൻ തീരുമാനത്തിലെത്തും.അതേസമയം മൊഗ്രാൽപുത്തൂരിലെ പള്ളികളിൽഇന്നത്തെ ജുമാ ഉപേക്ഷിച്ചു.വിശ്വാസികളിൽ ഭൂരിഭാഗവും സ്വവസതികളിൽ തന്നെ നമസ്കാരം നടത്താനാണ് ഇപ്പോൾ ഒരുങ്ങുന്നത്.