കാസർകോട്:കൊറോണയും കൊവിടും പരത്തിയ ഭീതിയും ഇതേത്തുടർന്നുളവായ വിജനമായ അവസ്ഥയും അവധി ആഘോഷമാക്കി നിസ്സാരവൽക്കരിക്കരുതെന്ന മുന്നറിയിപ്പുമായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് സ്വവസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് എം.എൽ.എ. എം.സി ഖമറുദ്ദീന് എം.എല്‍.എയും നിരീക്ഷണത്തിലാണ്.
കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്.
കല്യാണചടങ്ങില്‍ വെച്ചാണ് മഞ്ചേശ്വരം എം.എല്‍.എ രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയില്‍ വെച്ചാണ് കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത്.ഇന്നലെ വൈകീട്ടോടെ ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഇരു എം.എല്‍.എമാരും സ്വയം സന്നദ്ധരായി നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന
ഇന്ന് രാവിലെ താന്‍ കളക്ടറുമായി സംസാരിച്ചിരുന്നെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സ്വയം തയ്യാറായതാണെന്നും നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. മറ്റുള്ളവരും ഇത് മാതൃകയാക്കണം. നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ബോധം വന്നിട്ടില്ല. ഈ അവധി ആഘോഷിക്കുകയാണ് പലരും. അത് ചെയ്യരുത്. ഇനിയും ഇവിടെ വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടില്ല.ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വീട്ടിലെ കല്യാണത്തിന് പോയിരുന്നു. പക്ഷേ അന്ന് ഈ വ്യക്തിക്ക് വൈറസ് ഉണ്ട് എന്ന കാര്യം അറിയില്ലായിരുന്നു. ഇപ്പോഴാണ് അറിഞ്ഞത്. അതുകൊണ്ടാണ് നിരീക്ഷണത്തില്‍ കഴിയാന്തീരുമാനിച്ചത്.
സര്‍ക്കാരോ ആരോഗ്യവകുപ്പോ വിചാരിച്ചാല്‍ മാത്രം നമുക്ക് ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ല. ഓരോരുത്തരും സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ വൈറസിനോട് പൊരുതി ജയിക്കാനാവുള്ളൂവെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. രണ്ട് ലക്ഷത്തോളം പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍ഗോഡ്. അതുകൊണ്ട് തന്നെ ഗള്‍ഫില്‍ നിന്നും പ്രത്യേകിച്ചും ദുബായിലെ നൈഫ് എന്ന പ്രദേശത്തുനിന്നും അടുത്തകാലത്ത് എത്തിയിട്ടുള്ള എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.