കാസർകോട് : കൊറോണ ബാധിച്ചത് ദുബൈയില്‍ നിന്നും ഒരാഴ്ച മുമ്പ് കാസർകോട് എത്തിയ കുട്ലു സ്വദേശിക്ക്
നാളെ റൂട്ട് മാപ് പുറത്തുവിടും , കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഇയാള്‍ സ്രവം പരിശോധനയ്ക്കായി നല്‍കിയത്. ഇയാളെ വീട്ടില്‍ തന്നെ തങ്ങാന്‍ നിര്‍ദേശിച്ച് വിട്ടയക്കുകയായിരുന്നു. അതേസമയം യുവാവ് കല്യങ്ങൾക്ക് പങ്കടുത്തയുള്ള സൂചനകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് , നാളെ പുറത്തുവിടുന്ന റൂട്ട് മാപ്പ് ഏറെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വിലയിരുത്തുന്നത്
ഈ മാസം 11ന് വെളുപ്പിന് 2 30ന് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ച് രാവിലെ എട്ടുമണിക്ക് കോഴിക്കോട് എത്തിയ അദ്ദേഹം ലഗേജ് കളഞ്ഞ പോയത് കാരണം പ്രദേശത്തുള്ള ഹോട്ടലിൽ താമസിച്ചു . 12 ന് മാവേലി എക്സ്പ്രസില്‍ എസ് 9 കമ്പാര്‍ട്ട്മെന്റില്‍ കാസര്‍കോട്ടേക്ക് വന്നു. ഇതിനിടയിൽ കല്യങ്ങൾക്കും മറ്റും ഇദ്ദേഹം പോയതായാണ് പുറത്തുവരുന്ന സൂചനകൾ.17-ാം തീയ്യതിയാണ് ജനറലാശുപത്രിയില്‍ ഹാജരായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ തൊണ്ടയില്‍ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലമാണ് വ്യാഴാഴ്ച്ച ലഭിച്ചത്.
ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ് എന്ന് ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയായ മറ്റൊരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധം പുലര്‍ത്തിയ പിതാവ് അടക്കമുള്ളവരുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്