മലപ്പുറം: കൊവിഡ് തടയുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടാൻ നോട്ടീസ് നൽകാൻ മലപ്പുറം നഗരസഭ. കൗൺസിൽ യോഗത്തിന്റെ താണ് തീരുമാനം. ഈ മാസം 31 വരെ അടച്ചിടണമെന്ന് കാണിച്ച് നൊട്ടീസ് നൽകാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു.എന്നാൽ, മദ്യശാലകൾ അടച്ചിടാനുള്ള നോട്ടീസ് നൽകാൻ നിയമപ്രകാരം കഴിയില്ലെന്ന് സെക്രട്ടറി എം ഇ ബാലസുബ്രഹ്മണ്യൻ യോഗത്തിൽ അറിയിച്ചു. കൂടുതൽ പ്രതികരിക്കാനില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.