പയ്യന്നൂര്‍: പതിനഞ്ചുകാരനെപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റില്‍.പയ്യന്നൂരില്‍ ചെരുപ്പ് കട നടത്തുന്ന എടാട്ട് ജുമാമസ്ജിദിന്പിറകില് താമസിക്കുന്ന പെരുമ്പ സ്വദേശി അക്കാളത്ത് മുസ്തഫയെയാണ് (50)എസ്.ഐ: ശ്രീജിത്ത് കൊടേരിഅറസ്റ്റ് ചെയ്തത്.കഴിഞ്ഞ 14ന് വൈകുന്നേരം4.30ഓടെ പ്രദേശത്തെ ഒരുപതിനഞ്ചുകാരനെ പുതുതായി പണിയുന്ന വീട് കാണിണ്ണുതരാമെന്ന് പറഞ്ഞ് സ്കൂട്ടറിന് പിറകില്‍ കയറ്റിക്കൊണ്ടുപോയിപീഡിപ്പിച്ചുവെന്നാണ് പരാതി.മറ്റു ദിവസങ്ങളിലും സമാനരീതിയില്‍ പീഡനം തുടര്‍ന്നുവത്രെ. ഇതേത്തുടര്‍ന്ന് കുട്ടിഅസ്വസ്ഥത പ്രകടിപ്പിച്ചു. വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ്പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.