തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചു . ഉത്തരവ് ഇന്ന് മുതല്‍ നിലവില്‍ വരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ……..
കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാര്‍ജുകള്‍ അടക്കുന്നതിന് എല്ലാവര്ക്കും ഒരു മാസത്തെ കാലാവധി നല്കാന് തീരുമാനിച്ചു. ഈ കാലയളവില്‍ പിഴയടക്കമുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതല്ല.