കാസർകോട്: കൊറോണ ഭീതി കണക്കിലെടുത്ത് സർക്കാർ വിദ്യാലങ്ങൾക്ക് അവധി നൽകിയപ്പോൾ ചിലർ ഇതിനെ മുതലാക്കിയത് മറ്റൊരു രീതിയിൽ,കാസർകോട് നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശത്തെ പണിതീരാത്ത ക്വാട്ടേഴ്സിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കുട്ടികൾ കയറിയിറങ്ങുന്നത് ശ്രദ്ധയിൽപെട്ട പരിസരത്തെ വീട്ടമ്മ കണ്ടത് തന്റെ ബന്ധത്തിൽപെട്ട കുട്ടിയടക്കം കെട്ടിടത്തിൽ തമ്പടിച്ചു കഞ്ചാവ് ഉപോയോഗിച്ചു വരുന്നതാണ്. ഇതിൽ ചിലർ ഛർദ്ദിച്ചു അവശരായി കിടക്കുന്നതും വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടു.ഇതോടെ ഈ സ്ത്രീ അതി വിദഗ്ധമായി മുൻവശത്തെ വാതിൽ പൂട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ,ഇതിൽ ബന്ധത്തിൽപെട്ട കുട്ടിയുണ്ടയിട്ടും പോലീസിനെ വിവരമറിയിക്കുന്നതിൽ നിന്നും ഇവർ പിന്മാറിയില്ല , പോലീസ് എത്തിയിട്ടും ലഹരികയറിയ കുട്ടികൾക്ക് ഇതൊന്നും അറിഞ്ഞിരുന്നില്ല.തുടർന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഇതിൽ ഒരാളൊഴികെ മറ്റുള്ളവരൊക്കെ ഇത് രണ്ടാം തവണയാണ് ലഹരി നുകരാനെത്തിയത് പുറത്തുവന്നത്.ഇതാണ് ചിലർക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമാക്കിയത്.കൂടുതൽ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് നൽകിയവരെ കുറിച്ച് കൃത്യമായി വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. , ഇവരെ ഉടൻ പിടികൂടാനുള്ള നിർദേശം നൽകിയതായി ഡി വൈ എസ് പി പി ബാലകൃഷ്ണ നായർ വ്യക്തമാക്കി, കൊറോണാ ഭീതി മുതലാക്കിവിജനമായ റോഡുകളിലൂടെയും ട്രൈൻമാർഗവും മംഗളൂരു മയക്കുമരുന്നുസംഘങ്ങൾ കാസർകോട്ടും സമീപ ജില്ലകളിലേക്കും മയക്കുമരുന്ന്ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നുംവിദ്യാർത്ഥികളെ ഇവർ കരിയർമാരായി ഉപയോഗിക്കുന്നുണ്ടെന്നും ഈ സംഘങ്ങളെ ഉടൻ വലയിലാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു .വിദ്യർത്ഥികളിൽ മയക്കു മരുന്നുകളുടെ വ്യപനം തടയാൻ മുൻകരുതൽ എടുത്തുവരുന്ന കാസർകോട് ടൌൺ പോലീസിനെ അഭിനന്ദിക്കാനും ഇദ്ദേഹം മറന്നില്ല