കാസർകോട്ടും പക്ഷിപ്പനിയെന്ന് അഭ്യൂഹം ,കോഴികൾ ചത്തൊടുങ്ങുന്നതായി ആരോപണം ,രഹസ്യമാക്കിവെച്ച് ഫാമുടമകൾ ,ജില്ലയിലെ ഫാമുകളിൽ പരക്കെ റെയ്ഡ് , അന്വേഷണത്തിന് ആരോഗ്യ -മൃഗസംരക്ഷണ വകുപ്പുകൾ രംഗത്ത്
കാസർകോട്:കൊറോണ ഭീതി ജില്ലയിലൊട്ടുക്കും പരക്കുന്നതിനിടയിൽ ആളിക്കത്തുന്ന പക്ഷിപ്പനിയുടെ ഉറവിടം തേടി ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി അന്വേഷണം തുടങ്ങി.ഇതിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ കോഴിഫാമുകളിൽ ഉദ്യോഗസ്ഥസംഘം റെയ്ഡ് നടത്തികൊണ്ടിരിക്കുയാണ് .ജില്ലാ കളക്ടർ ഡോ .ഡി.സജിത്ബാബുവിന്റെ നിർദേശത്തെ തുടർന്നാണ് പരിശോധന നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കാസർകോട് പക്ഷിപ്പനിക്ക് സാധ്യത ചൂണ്ടിക്കാണിച്ച ജില്ലാ കളക്ടർ ഔദ്യോഗിക പത്ര പ്രസ്താവന പുറപ്പെടുവിച്ചത്.ഇതിന് പിന്നാലെയാണ് കോഴിഫാമുകളിലെ ചില വിവരങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയായത്.ഇതേതുടർന്ന് ഇന്ന് രാവിലെ മുതൽ റെയ്ഡ് തുടങ്ങി.മാന്യ,ബേല,ചെങ്കള പാടി ,പെർമുഡാ,മണ്ടേകാപ്പ് ,ബദിയടുക്ക,നാരമ്പാടി ,മുണ്ട്യത്തടുക്ക,ബെണ്ടിച്ചാൽ,കാട്ടുകുക്കെ,ചേവാർ,നീർച്ചാൽ തുടങ്ങിയ ഫാമുകളിലാണ് റെയ്ഡ് നടന്നത്. ഇതിന്റെ റിപ്പോർട് ഇന്ന് വൈകിട്ട് ജില്ലാകളക്ടർക്ക് സമർപ്പിക്കുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ബി.എൻ.സിയോട് പറഞ്ഞു.
അതേസമയം കൊറോണഭീതിക്കിടയിൽ പുറത്തുവന്ന പക്ഷിപ്പനിയുടെ പേരിൽ കോഴിഫാമുടമകൾ തമ്മിൽ ശക്തമായ ചേരിപ്പോരും അരങ്ങേറുന്നുണ്ട്.കർണാടകയിലെ വിവരങ്ങൾ ഉയർത്തിക്കാട്ടി കൃത്രിമക്ഷാമം സൃഷ്ടിച്ച് കോഴിവില കൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം 25 -30 രൂപക്ക് വിറ്റിരുന്ന കോഴിക്ക് ഇന്ന് കാസർകോട് ഫാമുടമകൾ ഈടാക്കിയത് 40 മുതൽ അമ്പത് രൂപയായാണ് ഇത് ഇനിയും കുത്തനെ കൂട്ടാനാണ് ഇവരുടെ നീക്കം ,