കൊറോണ:ജില്ലയിലെ മദ്യശാലകൾ അടച്ചിടണമെന്ന് എ ജി സി ബഷീര്‍:ജില്ലാ കളക്ടർക്ക് കത്ത് നൽകി
കാസര്‍കോട്: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവന്‍ ബാറുകളും ബീവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കി. കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് വലിയ ജാഗ്രത ഉറപ്പുവരുത്തുമ്ബോഴും നിരവധി ആളുകള്‍ വന്നുപോകുന്ന മദ്യശാലകള്‍ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ബഷീർ പറയുന്നു..
സര്‍ക്കാര്‍ പൊതുപരിപാടികളെല്ലാം നിര്‍ത്തിവെച്ചു. സ്കൂളുകള്‍, സിനിമാശാലകള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ആരാധനാലയങ്ങളില്‍ പൊലും നിയന്ത്രണമേര്‍പ്പെടുത്തി. എന്നിട്ടും മദ്യശാലകള്‍ അടച്ചിടാത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും എ.ജി.സി ബഷീര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം മലപ്പുറം നഗരസഭാ കൗണ്‍സില്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.