പെരിയ: കോണ്‍ഗ്രസ് നേതാവിനു നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സി പി എം പ്രവര്ത്തകന് അറസ്റ്റിലായി. കോണ്‍ഗ്രസ് നേതാവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി കെ അരവിന്ദനെ (44) ആക്രമിച്ച സംഭവത്തില്‍ സി പി എം പ്രവര്ത്തകന് ചാലിങ്കാല്‍ കാനത്തില്‍ അശോകനെ (41)യാണ് അമ്ബലത്തറ പോലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറില്‍ പോവുകയായിരുന്ന അരവിന്ദനെ ചാലിങ്കാലില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ അരവിന്ദന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചാലിങ്കാലില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.