രാജസ്ഥാനില്‍ കൊറോണ ബാധിതരില്‍ പരീക്ഷിച്ചത് മലേറിയ, പന്നിപ്പനി മരുന്നുകള്‍
രോഗം ഭേദമാക്കിയ ഡോക്ടർമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
രാജസ്ഥാൻ : പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെപിടിച്ചുകെട്ടാന് വാക്സിന് നിര്‍മിക്കാനുള്ള ഊര്‍ജ ശ്രമത്തിലാണ് അമേരിക്ക, ജര്‍മനി അടക്കമുള്ള ലോകരാജ്യങ്ങള്‍. ഇതിനിടയില്‍ വ്യത്യസ്തമായൊരു രീതിയില്‍ കൊറോണയെ പ്രതിരോധിക്കുകയാണ് ജയ്പൂര്‍ സവായ് മാന്‍സിങ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മലേറിയ, പന്നിപ്പനി, എച്ച്ഐവിപോസിറ്റീവ് രോഗികള്ക്ക്നല്കാറുള്ള മരുന്നുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ചികിത്സയാണ് നടത്തിയത്.രണ്ട് വിദേശികള്‍ക്കും രണ്ട് സ്വദേശികള്‍ക്കും അടക്കം രാജസ്ഥാനില്‍ നാല് പേര്‍ക്കാണ് ഇതുവരെ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതില്മൂന്ന് പേരില്‍ ഈ മരുന്നുകള്‍ പരീക്ഷിച്ചു. ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്ഇവരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായിഡോക്ടര്മാരെ ഉദ്ധരിച്ചവാര്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍നിന്നുള്ള ടൂറിസ്റ്റ് സംഘത്തിനൊപ്പമെത്തിയ ദമ്പതിമാര്‍ക്കും ദുബായില്‍നിന്ന് തിരിച്ചെത്തിയ ജയ്പൂര്‍ രാജ പാര്ക്കിന് സമീപമുള്ള എണ്പത്തിയഞ്ചുകാരനിലുമാണ് ചികിത്സയുടെ ഭാഗമായി ഈ മരുന്നുകള്പരീക്ഷിച്ചത്. മൂന്ന്പേരുടെയും ഏറ്റവും ഒടുവില്‍ വന്ന കൊറോണ പരിശോധന ഫലം നെഗറ്റീവാകുകയും ചെയ്തു. കൊറോണവൈറസ് ഭേദമായെന്നിലും മറ്റ് അസുഖങ്ങള്‍ കണക്കിലെടുത്ത് ഇറ്റാലിയന്‍ ദമ്പതിമാരെ രാജസ്ഥാന് ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ വിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടായിരുന്നു ഈ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊറോണ ഭേദമാക്കിയഡോക്ടര്മാരെയും ആശുപത്രിജീവനക്കാരെയും രാജസ്ഥാന്മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.