തിരുവനന്തപുരം: കോവിഡ് ഭീതി നേരിടുന്നതില്‍ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈറസ് പ്രതിരോധിക്കുന്നതില്‍ ചെറിയ പിഴവ് വരെ സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് ഭീതി നേരിടാന്‍ ആരോഗ്യമേഖലയ്ക്കു സാധിക്കും. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യം അസാധാരണമാണ്. തെറ്റായ പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവര്‍ കവലകളില്‍ കൂട്ടം കൂടരുത്. അവരെയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. മാസ്കും സാനിറ്റൈസറുകളും കൂടുതലായി ഉല്പാദിപ്പിക്കാന് നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.