കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ഒമ്ബതു വയസ്സുള്ള പെണ്‍കുട്ടിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ച അദ്ധ്യാപകന് അറസ്റ്റില്‍. കടവത്തൂര്‍ സ്വദേശിയായ പത്മനാഭനെയാണ് പാനൂര്‍ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ബിജെപി തൃപ്പങ്ങട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് പിടിയിലായ പത്മനാഭന്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ്ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ സ്കൂളില്‍ വെച്ച് പല തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പോക്സോ നിയമപ്രകാരമാണ് പത്മനാഭനെ അറസ്റ്റ് ചെയതത്. വിദ്യാര്‍ത്ഥിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ജോലി ചെയ്തിരുന്ന സ്കൂളിലെ മാനേജ്മെന്റ് അറിയിച്ചു.