കൊറോണ; മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടും, പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം, മാതൃകയാക്കാൻ മറ്റു നഗരസഭകളും
മലപ്പുറം: മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമെന്നോണമാണ് ഈ തീരുമാനം. നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് അടച്ചിടുക. ഈ മാസം 31 വരെയാണ് അടച്ചിടുക.
അതേസമയം അടച്ചിടാനുള്ള കൗണ്‍സിലിന്റെ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും അത് മറികടന്നാണ് നടപടി കൈകൊള്ളുന്നത്. ഇതുസംബന്ധിച്ച് മദ്യശാലകള്‍ക്ക് നോട്ടീസ് നല്കാന് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അറിയിച്ചു.
സംസ്ഥാനത്ത് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വിവാഹവും മറ്റ് ഉത്സവങ്ങളും ആളുകള്‍ മാറ്റിവെച്ചിരുന്നെങ്കിലും മദ്യശാലകള്‍ അടച്ചൂപൂട്ടേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. ബാറുകള്‍ അടച്ചിടണമെന്ന് ഐഎംഎയും ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
ഏതായാലും മലപ്പുറം നഗരസഭയുടെ ഈ തീരുമാനത്തെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇത് മറ്റു ജില്ലക്കാരും മാതൃകയാക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.