കോവിഡ് 19 ബാധിച്ച് ആദ്യ മലയാളിഇറ്റലിയിൽ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ജോജിയാണ് മരിച്ചത്
20 വര്‍ഷത്തോളമായി ഇറ്റലിയില്‍ കഴിഞ്ഞു വരുന്ന ജോജി അവിടെ മെട്രോയില്‍ ഉദ്യോഗസ്ഥനാണ്. രണ്ടു ദിവസം മുമ്പ് ഇയാള്‍ വീട്ടിലേക്ക് വിളിച്ച് തനിക്ക് പനിയാണെന്ന് അറിയിച്ചിരുന്നു.
കോട്ടയം: കൊറോണ വൈറസ് ബാധയേറ്റ് ഒരു മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ കറുവച്ചന്റെ മകന് ജോജി (57) ആണ് മരിച്ചത്. ഇയാള്‍ ഇറ്റലിയിലെ മിലനില്‍ ആയിരുന്നു. കോവിഡ് ബാധിത മേഖലയാണ് ഇത്.
ചങ്ങനാശ്ശേരി സ്വദേശിയാണ് ഇയാള്‍. അവിടെ വെച്ച് വൈറസ് ബാധയേറ്റാണ് മരണമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഇയാള്‍ വീട്ടിലേക്ക് വിളിച്ച് തനിക്ക് പനിയാണെന്ന് അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
20 വര്‍ഷത്തോളമായി ഇറ്റലിയില്‍ കഴിഞ്ഞു വരുന്ന ജോജി അവിടെ മെട്രോയില്‍ ഉദ്യോഗസ്ഥനാണ്. ഒരാഴ്ച മുമ്പ് കരള്‍ രോഗം ബാധിച്ച് ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ തേടിയിരുന്നു. മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ജോജി നാട്ടിലെത്തി മടങ്ങിയിരുന്നതാണ്. സംസ്കാര ചടങ്ങുകള്‍ ഇറ്റലിയില്‍ നടക്കും.
ജോജിയുടെ ഭാര്യ ജെസമ്മ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചു. മക്കള്‍: കുര്യാക്കോസ്(ജര്‍മ്മനി), അമല്‍(ചെന്നൈ). ഒളിമ്പിക് താരം സെബാസ്റ്റ്യന്‍ സേവ്യര്‍ ജോജിയുടെ ഭാര്യാ സഹോദരനാണ്.