ഇത് അപ്രസക്തമാണ്,; ഭരണഘടനയില്‍നിന്നും സോഷ്യലിസം ഒഴിവാക്കണം രാജ്യസഭയിൽ പ്രമേയവുമായി ബി.ജെ.പി എം.പി രാകേഷ് സിൻഹ
‘സമകാലികാവസ്ഥയില്‍ ഭരണഘടനയിലെ സോഷ്യലിസം എന്ന വാക്ക് അപ്രസക്തമാണ്. ആ വാക്ക് ഒഴിവാക്കി മറ്റ് സാമ്പത്തിക ആലോചനകള്‍ കൊണ്ടുവരണം
ന്യൂദല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസം എന്ന പ്രയോഗം എടുത്ത് മാറ്റണമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി. സോഷ്യലിസം എന്നത് നീക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എം.പി രാകേഷ് സിന്‍ഹ.
‘സമകാലികാവസ്ഥയില്‍ ഭരണഘടനയിലെ സോഷ്യലിസം എന്ന വാക്ക് അപ്രസക്തമാണ്. ആ വാക്ക് ഒഴിവാക്കി മറ്റ് സാമ്പത്തിക ആലോചനകള്‍ കൊണ്ടുവരണം’, രാകേഷ് സിന്‍ഹ പറഞ്ഞു. സോഷ്യലിസം എന്ന വാക്ക് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഹ ഇതിനോടകം തന്നെ നോട്ടീസ് നല്‍കിക്കഴിഞ്ഞു.
ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്. മതേതര, ജനാധിപത്യ രാജ്യമാണ് എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ വിവരിച്ചിരിക്കുന്നത്. സോഷ്യലിസം, മതേതരത്വം എന്നിവ ഭരണഘടനയുടെ ആമുഖത്തില്‍ പിന്നീടാണ് ചേര്‍ത്തത്. പിന്നീട് അവ ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.
.