കാസര്‍കോട് നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍ ,പാര്‍പ്പിട മേഖലയ്ക്ക് 2 കോടി, കുടിവെള്ളം എത്തിക്കാന്‍ 81 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 67 ലക്ഷം,വ്യാപാര ലൈസൻസ് ഫീസിൽ എതിർപ്പുമായി ബി.ജെ.പി ,ബജറ്റ് വാചകമടിയെന്ന് ആരോപിച്ച് സ്വതന്ത്രർ ബഹിഷ്കരിച്ചു
കാസര്‍കോട്: അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കാസര്‍കോട് നഗരസഭയുടെ ബജറ്റ്-2020 വൈസ് ചെയര്മാന് എല്‍ എ മഹ് മൂദ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 64 ലക്ഷവും, വിദ്യാഭ്യാസ മേഖലയ്ക്ക് 69 ലക്ഷവും, ആരോഗ്യ മേഖലയ്ക്ക് 67 ലക്ഷവും, പാര്‍പ്പിട മേഖലയ്ക്ക് രണ്ട് കോടിയും, കുടിവെള്ള വിതരണത്തിന് 81 ലക്ഷം രൂപയും നീക്കി വെച്ചാണ് അടിസ്ഥാന വികസനം ത്വരിതപ്പെടുത്തതിന് ബജറ്റില്‍ പ്രഖ്യാപനമുള്ളത്.
ശുചിത്വത്തിന് 90 ലക്ഷം രൂപയും, സാമൂഹ്യ ക്ഷേമത്തിന് 53 ലക്ഷം രൂപയും, ഊര്‍ജ വൈദ്യുതി വികസനത്തിന് 2.87 കോടി രൂപയും നീക്കിവെച്ചു. പശ്ചാത്തല മേഖലയ്ക്കും റോഡ് വികസനത്തിനും 3.70 കോടി രൂപയും, എസ് സി മേഖലയ്ക്ക് 49 ലക്ഷവും, എസ് ടി മേഖലയ്ക്ക് 4.32 ലക്ഷവും വനിതാ വികസനത്തിന് 72 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. 2020-21 സാമ്ബത്തിക വര്‍ഷം മുന്‍നീക്കിയിരിപ്പ് അടക്കം 50,41,63,487 രൂപ വരവും 44,85,74,270 രൂപ ചിലവും അടങ്ങുന്ന ബജറ്റില്‍ 5,55,89,217 രൂപ മിച്ചമുണ്ട്. മനുഷ്യമലം സംസ്കരിക്കുന്നതിന്റെ ഭാഗമായി കല്പറ്റ മോഡല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നഗരത്തില്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം നേരില്‍കണ്ട് പഠിക്കുന്നതിന് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പെടുന്ന പഠനസംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം ബി.ജെ.പി ബജറ്റിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.വ്യാപാരികളുടെ ലൈസൻസ് ഫീസിനത്തിൽ ഈ വിഭാഗത്തെ കൊള്ളയടിക്കുകയാണ് നഗരസഭാ ചെയ്യുന്നതെന്നും ബി.ജെ.പി പറഞ്ഞു.മുസ്ലിം ലീഗിലെ ഗ്രൂപ്പിസം നഗരവികസനത്തെ അട്ടിമറിച്ചെന്നും അവർ ആരോപിച്ചു.ഇക്കൊല്ലത്തെ ബജറ്റ് മുൻ വര്‍ഷങ്ങളിലേതിന്റെ തനിയാവർത്തനമാണെന്നും ഇതൊക്കെ പ്രാവർത്തികമായാൽ നല്ലതാണെന്നും അതിന് ലീഗിലെ തമ്മിൽ തല്ല് കഴിഞ്ഞു സമയമുണ്ടാകില്ലെന്നും സി.പി.എം അംഗം ദിനേശൻ പറഞ്ഞു.ഇതൊക്കെ ഭരണപക്ഷത്തിന്റെ വെറും വാചകമടിയാണെന്നും നാലുവർഷം ഒന്നും ചെയ്യാതിരുന്നവർക്ക് ഇക്കൊല്ലവും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സ്വാതന്ത്രന്മാരായ റാഷിദ് പൂരണം,കമ്പ്യൂട്ടർ മൊയ്ദു ,ഹാരിസ് ബന്നു എന്നിവർ പ്രതികരിച്ചു.നഗര സഭയിലെ മികച്ച ബജറ്റുകളിലൊന്നായി ഈ ബജറ്റിനെ വിലയിരുത്തുമെന്ന് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചൈയര്‍മാന്‍ കെ.എം.അബ്ദുൾറഹിമാൻ പറഞ്ഞു.സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം ശ്വാസം മുട്ടിയ നഗരസഭക്ക് ഈ ബജറ്റ് വെളിച്ചമായി മാറുകയാണെന്നും കൗൺസിലറായ മുജീബ് തളങ്കര പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളെ അതിജീവിച്ച നഗരസഭ പുതിയ വർഷത്തിലെ ബജറ്റ് ഏറെ പ്രതീക്ഷക്ക് വകനല്കുന്നതാണെണെന്നും മുനിസിപ്പാലിറ്റിയുടെ പുതിയ പദ്ധതികൾക്ക് സർക്കാർ പണം അനുവദിക്കണമെന്നും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫര്‍സാന ശിഹാബുദ്ദീൻ ആവശ്യപ്പെട്ടു.
എൽ.എ.മെഹമൂദ് ഹാജി അവതരിപ്പിച്ച ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ:
അടിസ്ഥാന സൗകര്യവികസനം
അടിസ്ഥാന സൗകര്യവികസനത്തിന് കാസര്‍കോട് നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. നിരന്തരം ജനങ്ങള്‍ ആവശ്യെപ്പട്ടുകൊണ്ടിരിക്കുന്ന കെപിആര്‍ റാവു റോഡിന്റെ നിര്‍മാണം ബിഎംബിസി രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത് നേട്ടമായി വിലയിരുത്തുന്നു. കൂടാതെ നായിക് റോഡ് സൈഡും കവറിങ് സ്ലാബും നിര്‍മാണം നടന്നുവരുന്നു. പിഡബ്ല്യൂഡി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് മുന്‍കൈയ്യെടുത്ത് ഓട, ഫുട്പാത്ത് എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കൊപ്പല്‍ എസ്സി കോളനികളില്‍ താമസിക്കുന്ന സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് നടപ്പാലത്തിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.തളങ്കര പടിഞ്ഞാര്‍ പാര്ക്കിന് മുന്‍വശം വാഹനം പാര്‍ക്കിങ്ങിന് 20 ലക്ഷം രൂപ ചെലവില്‍ ഇന്റര്‍ലോക്കിന്റെ പ്രവൃത്തി ആരംഭഘട്ടത്തിലാണ്.
കെട്ടിടം:
ഷീലോഡ്ജിന്റെ കെട്ടിടത്തിന്റെ തറക്കല്ലിടുകയും 35 ലക്ഷം രൂപയുടെ നിര്‍മാണത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ മുനിസിപ്പല്‍ ഷോപ്പിങ്ങ് കെട്ടിടത്തിന്റെ ഡിപിആര്‍ തയ്യാറാക്കലിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നഗരസഭ ടൗണ്‍ഹാള്‍ നവീകരണം, അംഗണ്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍, സന്ധ്യാരാഗം റൂഫ് നിര്‍മാണം, ഫിഷ് മാര്‍ക്കറ്റ് മേല്‍ക്കൂര, ഫിഷ്മാര്‍ക്കറ്റ് റോഡ് നിര്‍മാണം, തെരുവ് കച്ചവടക്കാരുെട പുനരധിവാസവുമായി ബന്ധെപ്പട്ട ് കെട്ടിടനിര്‍മാണം ആരംഭഘട്ടത്തിലാണ്. എംപി രാജമോഹന്‍ ഉണ്ണിത്താന് എംപിയുടെ ഫണ്ടില്‍ നിന്ന് ഗാന്ധി പ്രതിമ നിര്‍മിക്കാന്‍ സ്ഥലം കെണ്ടത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.
ആരോഗ്യം:
ആരോഗ്യരംഗത്ത് സമഗ്രമേഖലയിലും ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് നഗരസഭ നടത്തിവരുന്നത്. ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങള്‍ക്ക് മരുന്നുകള്‍ വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചെപ്പടുത്തുന്നതിനും 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വയോമിത്രം-പാലിയേറ്റീവ് കെയര്‍, ബഡ്സ് സ്കൂള്‍ എന്നിവയ്ക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് റീ സൈക്ലിങ്ങിന്റെ ഭാഗമായി വിദ്യാനഗറിലുള്ള ഇന്റസ്ട്രിയല്‍ കെട്ടിടത്തിന്റെ പ്ലാസ്റ്റിക് പെല്ലറ്റ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. നഗരത്തില്‍ രണ്ട് സ്ഥലത്ത് തുമ്ബൂര്‍മുഴി ഏറോബിക്ക് യൂണിറ്റ് ആരംഭിക്കും. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധെപ്പട്ട് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നു. പ്ലാസ്റ്റിക്കിന്റെ ബദല്‍ സംവിധാനത്തിന്റെ ഭാഗമായി തുണി സഞ്ചി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഹരിത കര്‍മസേനയ്ക്ക് വരുമാനദായകമാക്കി മാറ്റി. കല്ല്യാണങ്ങളും ആഘോഷങ്ങളും ഹരിത ചട്ടമാക്കി മാറ്റി നടത്തണമെന്ന് കര്‍ശനനിര്‍ദ്ദേശം നല്കി. കല്മാടി തോട് നവീകരണത്തിന്ന് 10 ലക്ഷം രൂപ വകയിരുത്തി നഗരത്തിലെ ഇടത്തോടുകളുടെയും ഡ്രൈനേജുകളുടെയും ശുചീകരണം പൊതുജനപങ്കാളിത്തേത്താടെ നടപ്പാക്കിയിട്ടുണ്ട്. ചെന്നിക്കര ശ്മശാനം, ഗ്യാസ് ക്രിമറ്റോറിയം പ്രവര്‍ത്തന സജ്ജമാക്കി പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. ആരോഗ്യ ശുചിത്വ മേഖലയ്ക്ക് ഒരു കോടി നാല്പത്തിയൊന്ന് രൂപ വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖല:
നഗരസഭാ പരിധിയില്‍ 25 ഹെക്ടറില്‍ കൃഷിഭൂമി ലഭ്യമാണ്. തനത് വര്‍ഷം പദ്ധതിയില്‍ 50% നടപ്പിലാക്കിയിട്ടുണ്ട്. തരിശു സ്ഥലങ്ങള്‍ കൃഷി ചെയ്യുന്നതിന ് കൂടുതല്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യം. ഓരോ വീടിലും ജൈവ മാലിന്യസംസ്കരണത്തിലൂ ടെ രൂപീകരിക്കപ്പെടുന്നതും അടുക്കളത്തോാട്ടം/ജൈവപച്ചക്കറി കൃഷിക്കും ഉപയുക്തമാക്കുന്നതിനും നടപടികള്‍ നഗരസഭ ആവിഷ്കരിക്കുന്നതാണ്. കൃഷിക്ക് 65 ലക്ഷം രൂപ വകയിരുത്തി.
കുടുംബശ്രീ:
നഗരത്തില്‍ 38 എഡിഎസ്കളും ഒരു സിഡിഎസും പ്രവര്‍ത്തിച്ചു വരുന്നു. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒട്ടനവധി സംരംഭങ്ങളാണ് നഗരസഭ നടപ്പിലാക്കിയിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ആവശ്യമായ പരിശീലനം സംഘടിപ്പിക്കുന്നതിനും സിറ്റി ലൈവ്ലി ഹുഡ് സെന്റര്‍ ആരംഭിക്കുന്നതാണ്. പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനം എന്ന നിലയില്‍ തുണി സഞ്ചി ഉപയോഗിച്ചു വരുന്നുണ്ട്. അഗതികളുടെ ഉന്നമനത്തിനായി തുക വകയിരുത്തിയിട്ടുള്ളതാണ്. വിശപ്പ് കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സഹായത്തോടെ 25 രൂപയ്ക്ക് ഭക്ഷണം നല്കുന്ന പദ്ധതി വരുന്ന സാമ്ബത്തിക വര്‍ഷം നട പ്പിലാക്കുന്നതാണ്. വനിതകളുടെ ക്ഷേമത്തിനായി ഷീലോഡ്ജിന്റെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കുന്നതാണ്.
സാമൂഹ്യക്ഷേമം:
നഗരങ്ങളില്‍ ക്ഷേമപെന്ഷന്, വാര്‍ദ്ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന് എന്നീ പെ3ന്ഷനുകള് ഈ വര്‍ഷം അ നുവദിച്ചു നല്‍കിയിട്ടുണ്ട്. നഗരത്തിലെ അര്‍ഹരായ മുഴുവന്‍ വ്യക്തികള്‍ക്കും പെന്ഷന് നല്കി സമ്ബൂര്‍ണ്ണ പെന്ഷന് ദായക മുനിസിപ്പാലിറ്റിയായി മാറുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനം ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, ചലനോപകരണങ്ങള്‍ എന്നിവയും നടപ്പിലാക്കും. ബഡ്സ് സ്കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നിലവിലെ പ്രവര്‍ത്തനം മാറ്റി ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. അംഗണ്‍വാടി കെട്ടിടങ്ങള്‍ക്ക് വൈദ്യതീകരണം, കുടിവെള്ളം എന്നിവ വരും വര്‍ഷം പൂര്‍ത്തീകരിക്കും.സ്വന്തമായി കെട്ടിടങ്ങളില്ലാത്ത അംഗണ്‍വാടികള്‍ക്ക് റവന്യൂ വകുപ്പിന്റെ സഹായത്തോടെ പുറംപോക്ക് കണ്ടെത്തുന്നതിനും കൂടാതെ സുമനസ്സുകളില്‍നിന്ന് സ്ഥലം സൗജന്യമായി സ്വീകരിച്ച് കെട്ടിട നിര്‍മാണം നടത്തുന്നതിന് നടപടികള്‍ ആവിഷ്കരിക്കും. അനുപൂരക പോഷകാഹാരം നല്‍കുന്നതിന് കൂടുതല്‍ തുക വകയിരുത്തും. പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ കൂടുതല്‍ കിടപ്പ് രോഗകള്‍ക്ക് ആശ്വാസ മേകും. അംഗണ്‍വാടികള്‍ക്ക് ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കും.
സാംസ്കാരിക കൂട്ടായ്മ:
നഗരസഭയുടെ നിലവിലെ ലൈബ്രറിയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 3ാം നിലയില്‍ ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കുകയും അത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും ജനസൗഹാര്ദ്ദമാക്കുന്നതിനും വഴിയൊരുക്കും. സന്ധ്യാരാഗം ഓഡിറ്റോറിയം മേല്‍ക്കൂര സ്ഥാപിച്ച് കൂടുതല്‍ കലാമേന്മയുള്ള പരിപാടികള്‍ അവതിപ്പിക്കുന്നതിന് അവസരം ഒരുക്കും.
കായികം:
നഗരസഭയ്ക്ക് ലീസിന് കിട്ടിയ താളിപ്പടുപ്പ് മൈതാനം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മിനി സ്റ്റേഡിയം നിര്‍മിക്കുന്നതിനും നടപടി സ്ഥീകരിക്കും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റ്ഡ് യൂത്ത് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റുകള്‍ വിതരണം ചെയ്യും. നഗരസഭാ സ്റ്റേഡിയത്തിന്റെ ഭാഗമായി ഡിടിപിസി സഹകരണത്തോടെ നിര്‍മിച്ച അംഫി തീയ്യേറ്റര്‍ അനുബന്ധ അമ്യൂസ്മെന്റ ് സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ വിട്ടു നല്‍കും.
വ്യവസായം:
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കെട്ടിടങ്ങളില്‍ പുതിയ സംരംഭകരെ കണ്ടെത്തി വ്യവസായം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കും. ഹരിത കര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലേറ്റുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ആരംഭിച്ചു കഴിഞ്ഞു. വ്യവസായവകുപ്പിന്റെ സഹായത്തോടെ കൂടുതല്‍ തുണി സഞ്ചി യൂണിറ്റുകള്‍ ആരംഭിക്കും. അതിന് മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം:
കാസര്‍കോട് നഗരസഭ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി അടുക്കത്ത്ബയല്‍ യുപി സ്കൂള്‍ കെട്ടിടനിര്‍മാണത്തിന് 15 ലക്ഷം രൂപ വകയിരുത്തി. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കും.