മേൽപറമ്പിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി 20 ലക്ഷം രൂപ കൊള്ളയടിച്ചു , പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
കാസർകോട് : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലും ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിർത്തി അക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി ബുധനാഴ്ച രാവിലെ 12 മണിയോടെ മേല്‍പറമ്ബ് കട്ടക്കാലിൽ വച്ചാണ് സംഭവം അരങ്ങേറിയത് .കാസര്‍കോട് സ്വദേശി പൂച്ചക്കാട്ടെ ഉവൈസ് എന്നയാള്‍ക്ക് കൊടുക്കാനായി പട്ള സ്വദേശി അബൂബക്കറിന്റെ കൈവശം കൊടുത്തുവിട്ട പണമാണ് തട്ടിയെടുത്തത്.കട്ടക്കാലിലെത്തിയപ്പോള്ആന്ധ്രാപ്രദേശ് റജിസ്ട്രക്ഷനിൽ ആൾട്ടോ കാറിലും ബൈക്കിലുമായെത്തിയ സംഘം അബൂബക്കറിനെ തടഞ്ഞ് അക്രമിച്ച് പണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. രാവിലെ ബാങ്കിൽ നിന്നും സ്ഥലയിടപാടുമായി ബന്ധപ്പെട്ടാന്ന് പണം പിൻവലിച്ചതെന്നു ഇതിന്റെ രേഖകളുടെന്നാണ് പരാതിക്കാർ പറയുന്നത്
സംഭവത്തില്‍ മേല്‍പറമ്ബ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.