മണല്‍ മാഫിയ തകര്‍ത്ത ജീവിതം എസ.ഐ രാജന് നഷ്ടപരിഹാരമില്ല, മകന് ജോലിയുമില്ല
കണ്ണൂർ : മണല്‍ മാഫിയയുടെ നിഷ്ടൂരമായ അക്രമത്തിന് വിധേയമായി ശരീരം തളര്‍ന്ന് കിടപ്പിലായ
എസ് .ഐ രാജനോട് ഭരണകൂടവും കരുണ കാണിക്കുന്നില്ല. പരിക്കേറ്റ് കിടക്കുന്ന രാജന് ഇനിയും നഷ്ടപരിഹാരമോ ഇദ്ദേഹത്തിന്റെ മകന്ജോലിയോ ലഭ്യമാക്കിയിട്ടില്ല.സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷന് ഉത്തരവിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഭരണകൂടം ഇപ്പോഴും നിസംഗത തുടരുകയാണ്.പരിയാരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പട്ടുവത്തെ കെ.എം.രാജനെ അത്ര വേഗമൊന്നും മറക്കാനിടയില്ല.തന്റെ സര്‍വ്വീസിനിടയില്‍ നിസ്വാര്‍ഥ സേവനം കാഴ്ച്ചവെച്ച രാജന് ഒരിക്കല്‍ പോലും തെറ്റുകള്‍ക്കെതിരെ.
അത് തന്നെയാണ് രാജന്റെ ജീവിതത്തിലും വിനയായത്.എന്നാല്‍ സേവനത്തിന് അര്‍ഹമായ പരിഗണന നല്കാന് അധികൃതര്‍ ഇപ്പോഴും വിമുഖത കാട്ടുകയാണ്.കണ്ണൂരിൽ മണല്‍ക്കടത്തു വ്യാപകമായിരുന്ന കാലത്താണ് രാജന് പോലീസ് മണല്‍ മാഫിയയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ സധൈര്യം രാജന് മുന്നോട്ടു പോയി. എന്നാല്‍ 2015 ല്‍ മേയ് 16ന് പുലര്‍ച്ചെ അധകൃതമായി പൂഴി കടത്തുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ രഞ്ജിത്തിനൊപ്പം മോട്ടോര്‍ സൈക്കളില്‍ എത്തിയതായിരുന്നു രാജന്.മണല്‍ ലോറി തടഞ്ഞെങ്കിലും ലോറി നിര്‍ത്താന്‍ കൂട്ടാക്കിയില്ല.ലോറിയില്‍ ചാടിക്കയറിയ രാജനെ ലോറിയില്‍വെച്ച് തൂമ്പകൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും വലിച്ചെറുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെയും വേല്ലൂരിലെയും ആശുപത്രികളിലും ചികിത്സ തേടേണ്ടിവന്ന രാജന്റെ ജീവിതം പിന്നീട് ദുരിതകാലങ്ങളിലായി.വിദ്യാര്‍ത്ഥികളായ മകളും മനും ഭാര്യയും അടങ്ങുന്ന കുടുംബം സംഭവത്തിനുശേഷം തളര്‍ന്നുപോയി.ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലാത്ത രാജന് നട്ടെല്ല് തകര്‍ന്ന് നിരാലംബരായി കിടക്കുകയാണ്.34 വര്‍ഷത്തെ സേവനത്തിനുശേഷം പോലീസില്‍ നിന്നും വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സേവനം ആരും കണ്ടില്ല. കൃത്യനിര്‍വ്വഹണത്തിനിടെ ആക്രമിക്കപ്പെട്ട് ചലനശേഷി നഷ്ടപ്പെട്ട ഇദ്ദേഹത്തിന്ലഭിക്കേണ്ട നഷ്ടപരിഹാരം ലഭ്യമാക്കുവാനുള്ള ഇടപെടല്‍ വരെ കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്.മാനുഷിക പരിഗണന നല്കി അദ്ദേഹത്തിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
റിപ്പോർട്ട്: കവിത കാഞ്ഞങ്ങാട്