എറണാകുളം: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിന് സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജ് ഔട്ട് ലെറ്റുകളുടെ മുന്നിലെ നിര ആശങ്കയുണ്ടാക്കുന്നതാണന്നും രോഗബാധയ്ക്ക് കാരണമാകുമെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ലഹരി നിര്‍മാര്‍ജന സമിതിയംഗവും ആലുവ എടത്തല സ്വദേശിയുമായ എംകെഎ ലത്തീഫാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.