കാസർകോട്ടെ കൊറോണ റൂട്ട് മാപ്പ്,ആശങ്കപ്പെടേണ്ട…എല്ലാം കൃത്യമാണ്…
കാസർകോട്: കാസർകോട്ടെ കൊറോണ റൂട്ട് മാപ്പിൽ അവ്യക്തത ഉണ്ടെന്ന് തരത്തിലുള്ള ചില കേന്ദ്രങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് അധികൃതർ ബി.എൻ.സിയോട് വ്യക്തമാക്കി.നേരത്തെ മാപ്പിൽ സൂചിപ്പിച്ച കൊറോണ ബാധിതൻ കയറിയിറങ്ങിയ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊറോണ ബാധിതനൊപ്പമുണ്ടായ രണ്ടു സ്ഥലങ്ങളിലെ ഏഴുപേരെ തിരിച്ചറിഞ്ഞു നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.ഇതുകൊണ്ടാണ് റൂട്ട് മാപ്പിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താത്തതെന്നും അധികൃതർ വിശദീകരിച്ചു.