ന്യൂഡല്‍ഹി: സാമ്ബത്തിക തകര്‍ച്ചയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴികാണാതെ മുടന്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്ബത്തിക രംഗം ഒന്നാകെ തുടച്ചുനീക്കാന്‍ ശക്തിയുള്ള വന്‍ സുനാമിയാണ് വരാന്‍ പോകുന്നത്.
മാഹാമാരിയായ കോവിഡ് ൈവറസിനെതിരെ മാത്രമല്ല, സാമ്ബത്തിക തകര്‍ച്ചയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും പോംവഴികള്‍ തേടണം. അല്ലെങ്കില്‍ അടുത്ത ആറ് മാസമെങ്കിലും രാജ്യത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്നും രാഹുല്‍ പറഞ്ഞു.
ആന്തമാനില്‍ സുനാമി വന്ന പോലെയാകും ഇന്ത്യയുടെ അവസ്ഥ. ആദ്യം വെള്ളമെല്ലാം കടലിലേക്ക് ഉള്‍വലിഞ്ഞു. ഈ സമയത്ത് ജനങ്ങളെല്ലാം മീന്‍പിടിക്കാന്‍ ഇറങ്ങി. എന്നാല്‍, വെള്ളം തിരിച്ചുവന്നതോടെ എല്ലാം തകര്‍ന്ന് തരിപ്പണമായി. അതുപോലെയാകും ഇന്ത്യയുടെയും അവസ്ഥ. നിലനില്‍പ്പിനായി പ്രതിരോധനിര തീര്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.