റൂട്ട് മാപ്പ് കണ്ട് അന്തംവിട്ട് കാസർകോട്ടുകാർ ,പോയതും വന്നതും ചായകുടിച്ചതുമെല്ലാം
സ്വകാര്യം ഒന്നിനും സ്ഥലമോ പേരോ ഇല്ല , ആകെമൊത്തം കൺഫ്യൂഷൻ
കാസർകോട് : കാസറകോട് സ്ഥിരീകരിച്ച കോവിഡ് 19 കൊറോണ വൈറസ് ബാധിച്ച വ്യക്തി സഞ്ചരിച്ച വഴികൾ തേടി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയൽ പല അഭ്യുഹങ്ങളും പരന്നിരുന്നു ,എന്നാൽ സർക്കാരിന്റെ അറിയിപ്പ് ലഭിക്കുന്നത് വരെ ഇത്തരം സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ആരും മുഖവിലക്കെടുത്തിരിന്നില്ല,എന്നാൽ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചപ്പോൾ കണ്ടത് മറ്റുസ്ഥലങ്ങളിലെ റൂട്ട് മാപ്പുകളിൽ നിന്നും വിഭിന്നമായ ചില പദപ്രയോഗങ്ങൾ ഉപയോഗപെടുത്തിയുള്ള വിവരണം കണ്ട ജനം അന്തം വിടുന്നതാണ് ,വൈറസ് ബാധിച്ചയാൾ പോയത് മുഴുവനും സ്വകാര്യ സ്ഥലത്താണ് ,ചായ കുടിച്ച കാന്റീനും രക്തം പരിശോധിച്ച ആശുപത്രിയുമെല്ലാം സ്വകാര്യം എന്ന പദമാണ് ഉപയോഗിച്ചത് ,അത്കൊണ്ട് തന്നെ ജില്ലയിലെ എല്ലാ ആസ്പ്ത്രികളിലും രോഗി സഞ്ചരിച്ച സമയങ്ങളിൽ പോയവർ സംശയത്തിലാകുന്ന രീതിയിലേക്കാണ് റൂട്ട് മാപ്പ് കൊണ്ടെത്തിച്ചത് ,സാധാരണക്കാരുടെ ഹോട്ടലുകളുടെ പേരടക്കം നൽകുന്ന റൂട്ട് മാപ്പുകൾ ഇങ്ങനെ വിവരങ്ങൾ പുറത്ത് വിട്ട് ജനങ്ങളെ ഇപ്പോൾ ആകെമൊത്തം കൺഫ്യൂഷനലിൽ അകപ്പെടുത്തിയിരിക്കുകയാണ്.
റിപ്പോർട്ട് : അപൂർവ