കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു.
കാസര്‍കോട്: മാർച്ച് 13ന് രാത്രി ദുബൈയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ IX 814 നമ്ബര്‍ വിമാനത്തില്‍ പുറപ്പെട്ട കാസര്‍കോട് സ്വദേശി 14ന് പുലര്‍ച്ചെ 5.20ന് ആണ് മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയത്. ബന്ധുക്കളായ രണ്ടുപേരാണ് സ്വകാര്യ കാറില്‍ കാസര്‍കോട്ടേക്ക് കൂട്ടിക്കൊണ്ടുവന്നത്. എവിടേയും നിര്‍ത്താതെ വന്ന കാര്‍ പിന്നീട് കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ രക്തസാമ്ബിള്‍ നല്കി. തുടര്‍ന്ന് ഇവരോട് ജനറല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ എട്ടുമണിയോടെ നാലു പേരോടൊപ്പം മറ്റൊരു സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ ചായ കുടിച്ചു. പിന്നീട് ജനറല്‍ ആശുപത്രിയില്‍ എത്തി പരിശോധനയ്ക്ക് വിധേയനായി. ഉച്ചയ്ക്ക് ഒരുമണിയോടെ ബേവിഞ്ചയിലെ ബന്ധു വീട്ടിലേക്ക് പോയി. ഇതിനുശേഷം 1.30മണിയോടെ വീട്ടില്‍ എത്തി അവിടെ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.