കാസർകോട് മയക്കു മരുന്ന് വേട്ട തുടരുന്നു ,വാഹന പരിശോധനയിൽ കണ്ടത്തിയത് എം ഡി എം ,ലഹരി മാഫിയയെ തുരുത്തുമെന്ന് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ
കാസര്‍കോട്: കാസർകോട് ടൌൺ പോലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു ,കഴിഞ്ഞ ദിവസം മയക്കുമരുനമായി യുവാവിനെ പിടികൂടിയതിന്ന് പിന്നലായാണ് വീണ്ടും മയക്കു മരുന്നുമായി യുവാവ് കസ്റ്റഡിയിലായത് . റെയില്‍വേ സ്റ്റേഷന് പരിസരത്ത് തിങ്കളാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് എം ഡി എം എ മയക്കുമരുന്നുമായാണ് എസ.ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.യുവാവ് സഞ്ചരിച്ച . കാര്‍ കസ്റ്റഡിയിലെടുത്തു. തെരുവത്ത് ക്വാര്‍ട്ടേഴ്സില്‍ താമസക്കിക്കുന്ന ഷഹീലിനെ (34) യാണ് പിടികൂടിയത്. യുവാവില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു.കൊറോണാ ഭീതി മുതലാക്കി മംഗളൂരു മയക്കുമരുന്നുസംഘങ്ങൾ കാസർകോട്ടും സമീപ ജില്ലകളിലേക്കും മയക്കുമരുന്ന്ഒഴുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഈ സംഘങ്ങളെ ഉടൻ വലയിലാക്കുമെന്നും ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.