തിരുവനന്തപുരം: കൊറോണ മുന്‍കരുതലിന്റെ ഭാഗമായി ബിജെപി നേതാവ് വി.വി.രാജേഷ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരന് സ്വയം നിരീക്ഷണത്തിലായതിന് പിന്നാലെയാണ് വിവി രാജേഷും സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുന്നത്.
ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.