നിര്‍ഭയ കേസ് പ്രതികള്‍ അന്താരാഷ്ട്ര കോടതിയില്‍; വധശിക്ഷയ്ക്ക് സ്റ്റേ ചെയ്യണമെന് ആവശ്യം
കേസിലെ പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ഈ വാറന്റ്.
ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് കുറ്റവാളികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ്, പവന്, വിനയ് എന്നീ പ്രതികളാണ് വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ഈ വാറന്റ്.
2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര് ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു. ആറുപേരാണ് കേസിലെ പ്രതികള്‍. മുഖ്യ പ്രതികയായ റാം സിങ് തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.