കൊച്ചി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കി കേരള ഹൈക്കോടതി. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഹൈക്കോടതിയിൽ ഏര്‍പ്പെടുത്തുന്നത്. അദാലത്തുകൾ രണ്ടാഴ്ച നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു . കോടതി മുറിയിൽ കേസുമായി ബന്ധമുള്ളവരെ മാത്രം പ്രവേശിപ്പിക്കാനാണ് തീരുമാനം.
കേസ് റിപ്പോര്‍ട്ട് ചെയ്യാൻ കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരും നിബന്ധനകൾ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മാധ്യമ പ്രവർത്തകർക്ക് ഐഡി കാർഡുമായി കോടതിയിൽ എത്താം. കോടതിയിലേക്കുള്ള എല്ലാ ഗേറ്റിലും തെർമൽ സ്കാനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.