തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ വൈറസില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും അതിക്രമങ്ങളിലേക്കും കടക്കുന്നു എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
തൃശൂരില്‍ കൊവിഡ്-19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം നടത്തി. ഫ്ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടെന്നാണ് പരാതി ഉയരുന്നത്. മാത്രമല്ല ഡോക്ടറെ പൂട്ടിയിട്ട മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് അതിക്രമത്തിന് ഇരയായ ഡോക്ടര്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്ലാറ്റ് അസോസിയേഷന് ഭാരവാഹികളുടെ ക്രൂരനടപടി.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളിലും മറ്റും ഡോക്ടര്‍മാര്‍ക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇങ്ങനെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചിരുന്നു.