കാഞ്ഞങ്ങാട്: വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയ കൊല്ലം സ്വദേശി രാജപുരത്ത് പൊലീസ് പിടിയിലായി. കൊല്ലത്തെ അരവിന്ദാക്ഷ(51)നെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് രാജപുരം ടൗണില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയായിരുന്ന അരവിന്ദാക്ഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാളില്‍ നിന്ന് വ്യാജ രസീതികളും 1100 രൂപയും പിടിച്ചു.