തിരുവനന്തപുരം: കൊവിഡ് 19 രോഗ ഭീതിക്കിടെ കെഎസ്ആര്‍ടിസി വരുമാനത്തില്‍ വന്‍ കുറവ്. പ്രതിദിനം ഒന്നരക്കോടിയിലേറെ രൂപയുടെ കുറവുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. കോര്പറേഷന് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.