നഗരസഭയില്‍ ഇനി നികുതി പിരിവ് പിഒഎസ് മെഷീന് വഴി 19ന് ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹീം ഉദ്ഘാടനം ചെയ്യും
കാസര്‍കോട്:കാസര്‍കോട് നഗരസഭയില്‍ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സോഫ്റ്റ് പോയിന്റ് ഓഫ് സെയില്‍ മെഷീന്(പിഒഎസ് മെഷീന് )സ്ഥാപിക്കുന്നു.ഇതോടെ എല്ലാ നികുതി പിരിവുകളും ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുവഴി സ്വീകരിക്കും.പദ്ധതിയുടെ ഔദ്യോഗീക ഉദ്ഘാടനം നഗരസഭാ ഓഫീസില്‍ 19 ന് രാവിലെ 10.30ന് ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹീം നിര്‍വ്വഹിക്കും.തുടക്കത്തില്‍ ക്യാഷ് കൗണ്ടറില്‍ സ്ഥാപിക്കുന്ന ഈ മിഷീന് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഫീല്‍ഡിലെ എല്ലാ നികുതി പിരിവ് ഉദ്യോഗസ്ഥര്‍ക്കും അനുവദിച്ച് നല്‍കുമെന്ന് നഗരസഭാ സെക്രട്ടറി എസ്.ബിജു അറിയിച്ചു.എച്ച്.ഡി.എഫ്.സി.കാസര്‍കോട് ബ്രാഞ്ചുമായി അസോസിയേറ്റ് ചെയ്താണ് മെഷീന് സ്ഥാപിക്കുന്നത്.മെഷീന് സ്ഥാപിക്കുന്നതോടെ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ്,ഇന്റര്‍നെറ്റ് ബാങ്കിംങ് വഴി ഓണ്‍ലൈനായി നികുതി ഉള്‍പ്പെടെയുള്ള തുകകള്‍ ക്യാഷ്ലെസായി അടക്കാന്‍ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും.നഗരസഭായില്‍ അടക്കേണ്ട നികുതികള്‍ ,ലൈസന്‍സ് ഫീസുകള്‍,മറ്റു ചെലാനുകള്‍ എന്നിവ കാര്‍ഡ് ഉപയോഗിച്ച് കൗണ്ടറില്‍ സ്വീകരിക്കും.നികുതി പിരിവ് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വന്‍പുരോഗതി കൈവരിക്കാനിയിട്ടുണ്ടെന്നും ഇനിയും നികുതി അടക്കാത്ത വന്‍ കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെയും പേരില്‍ ഈ ആഴ്ച തന്നെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പല്‍ റവന്യൂ ഓഫീസര്‍ എം.സി.റംസി ഇസ്മായില്‍ അറിയിച്ചു.25 ലക്ഷം രൂപയുടെ റവന്യൂ റിക്കവറി ലിസ്റ്റില്‍ പിഡബ്ല്യൂഡി ഫയര്‍ ആന്റ് റെസ്ക്യൂ,വാട്ടര്‍ അതോറിറ്റി,പോലീസ് സൂപ്രണ്ട് ഓഫീസ്,സിഡ്കോ തുടങ്ങി അംഗീകൃത സര്‍ക്കാര്‍ സ്ഥാപനങ്ങളും 15 ലക്ഷത്തോളം രൂപയുടെ റവന്യൂ റിക്കവറി ലിസ്റ്റില്‍ സ്വകാര്യ വ്യക്തികളുമാണ് ഉള്‍പ്പെടുന്നതെന്നും റവന്യൂ ഓഫീസര്‍ അറിയിച്ചു.