കാസര്‍കോട്: മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വില്പനക്ക് കൊണ്ടുവന്ന മയക്കുഗുളികകളുമായി യുവാവ് പൊലീസ് പിടിയിലായി. കാസര്‍കോട് പുലിക്കുന്നിന് സമീപത്തെ റസാഖ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ ഹമീദ് സുഫാസി(22)നെയാണ് കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കറന്തക്കാട് നിന്നും അണങ്കൂരിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന അബ്ദുല്‍ഹമീദ് ഹെല്‍മറ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ ഗണത്തില്‍പെടുന്ന ഇ.സി.എസ്.ടി.എ.സി.വൈ ഗുളികകള്‍ കണ്ടെത്തിയത്. അബ്ദുല്‍ ഹമീദിനെ ചോദ്യം ചെയ്തപ്പോള്‍ മംഗളൂരുവില്‍ നിന്ന് വില്‍പ്പനക്ക് കൊണ്ടുവന്നതാണെന്ന് വെളിപ്പെടുത്തി. 2.740 ഗ്രാം മയക്കുഗുളികകളാണ് അബ്ദുല്‍ഹമീദിന്റെ കൈവശമുണ്ടായിരുന്നത്. മംഗളൂരുവില്‍ ഇത്തരം ഗുളികകളില്‍ ഒന്നിന് 1000 രൂപ വരെ വിലയുണ്ട്. എസ്.ഐ കെ. അജിത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിജു, സനൂപ് എന്നിവരും മയക്ക് ഗുളികകള്‍ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.