കൊല്ലം: കോവിഡ് 19 വൈറസിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി എസ്എഫ്ഐ.രോഗത്തെ കുറിച്ചുംപ്രതിരോധ മർഗത്തെ പറ്റിയും എസ്എഫ്ഐ കൊട്ടിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയം ജംഗ്ഷനും ബസ് സ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ജാഗ്രത നിർദേശവും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി.ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന തലകെട്ടിലാണ് ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ടത്.രോഗ ലക്ഷണങ്ങൾ,രോഗ സാധ്യത,രോഗ പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ അടങ്ങിയ ലേഖു ലേഖയും വിതരണം ചെയ്തു. ഏരിയ കമ്മിറ്റിക്ക് കീഴിലെ എല്ലാ ലോക്കൽ കമ്മിറ്റികളും ലോക്കൽ കേന്ദ്രങ്ങളിലും ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ ബോധവൽക്കരണ പ്രവർത്തനവും ലേഖുലേഖ വിതരണവും നടത്തി.എസ്എഫ്ഐ കൊട്ടിയം ഏരിയ സെക്രട്ടറി സച്ചിൻ ദാസ്,പ്രസിഡന്റ് ആദർശ് എസ് മോഹൻ, ജോയിൻ സെക്രട്ടറി ആദർശ് എസ് എസ്,വൈസ് പ്രസിഡന്റുമാരായ അതുൽ ആനന്ദ് എന്നിവർ നേതൃത്വം നൽകി.