ന്യൂഡൽഹി: പെട്രോൾ-ഡീസൽ വിലവർദ്ധനയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകാതെ ഇറങ്ങിപ്പോയി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തേയും കുറഞ്ഞ നിരക്കിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറയുമോ എന്ന ചോദ്യത്തിനാണ് നിർമ്മല സീതാരാമൻ മറുപടി പറയാതെ എഴുന്നേറ്റുപോയത്. ചോദ്യം ഉയർന്നപ്പോൾ തന്നെ ചിരിച്ചുകൊണ്ട് മൈക്കിനു മുമ്പിൽ നിന്നും എഴുന്നേറ്റുപോകുകയായിരുന്നു.
കേന്ദ്ര ധനകാര്യമന്ത്രിയായ നിർമ്മല സീതാരാമൻ ഇതുപോലെ ഒരു ചോദ്യത്തിനു മറുപടി പറയാതെ എഴുന്നേറ്റുപോയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഉത്തരം പറയാൻ മടിയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതുപോലെ വാർത്താസമ്മേളനങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് പറഞ്ഞു.പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലിറ്ററിന് മൂന്നു രൂപയാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിന്റെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതൽ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തേയും കുറഞ്ഞ നിരക്കിൽ തുടരുമ്പോഴാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടുന്നത്. നൽകിയ കണക്കുകളാണിത്.