കണ്ണൂര്‍ :നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടാന്‍ അധികൃതര്‍ ഊർജ്ജിത പരിശോധനക്ക് വീണ്ടും എത്തുന്നു.പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വന്പിഴയിടും.കഴിഞ്ഞ ദിവസം അധികൃതര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ച് പലയിടത്തും താക്കീത് നല്‍കിയിരുന്നു.എന്നാല്‍ തുടര്‍ന്നും പ്ലാസ്റ്റിക്ക് ഉപയോഗം വ്യാപകമാകുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് എത്തുന്നത്.നിരോധനമുള്ള അരലിറ്ററിന് താഴെയുള്ള കുടിവെള്ള കുപ്പികള്‍ കടകളില്‍ സൂക്ഷിക്കുന്നതായും അധികൃതര്‍ പറയുന്നു.പഞ്ചായത്ത് ജീവനക്കാരോടൊപ്പം ആരോഗ്യവകുപ്പ് ജീവനക്കാരും പരിശോധനയിലുണ്ടാവും.എല്ലായിടത്തും നടപടി ശക്തമാക്കാനാണ് നീക്കം.പഴം,പച്ചക്കറി,സൂപ്പര്‍മാര്‍ക്കറ്റ്,മാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം പരിശോധന ഊര്‍ജ്ജിതമാക്കും.