തലശ്ശേരി: രാഷ്ട്രീയ വിരോധം കാരണം ബി .ജെ.പി.പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികള്‍ കുറ്റകാരനല്ലെന്ന് കണ്ട് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍.ൈജു വെറുതെ വിട്ടയച്ചു.സി.പി.എം.പ്രവര്‍ത്തകരായ എരുവെട്ടി പൊട്ടന് പാറ സ്വദേശികളായ ന്യച്ചോളി കെ.ജിജേഷ്(30)പടിഞ്ഞാറയില്‍ കെ.നിധീഷ്(22)ചാലില്‍ വീട്ടില്‍ എന്‍.റിജില്‍(30) ജിന്‍ഷാ നിവാസില്‍ കെ.മനീഷ്(32)എന്നിവരാണ് പ്രതികള്‍.2014 ആഗസ്റ്റ് 17ന് രാത്രി എരുവെട്ടി പൊട്ടന്‍പാറയിലെ പുരുഷു പീടികയില്‍ വിജയന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ മില്ലിനടുത്ത് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനായ പൊട്ടന്‍പാറ ശ്രീപത്മം വീട്ടില്‍ നാണുവിന്റെ മകന് എന്‍.സുരേഷിനെ(43)പ്രതികള്‍ ആക്രമിച്ചുപരിക്കേല്‍പ്പിക്കുകയും ചികിത്സക്കിടയില്‍ പിന്നീട് മരണപ്പെടുകയും ചെയ്തു എന്നാണ് പോലീസ് കേസ്.സുരേഷിനെ ആക്രമിക്കുമ്പോള്‍ തടയാന്‍ ശ്രമിച്ച കെ.വി.വിനോജിനും പരിക്കേറ്റിരുന്നു.വിനോജിന്റെ പരാതിപ്രകാരമാണ് പോലീസ് കേസ്.എന്‍.പ്രമോദ് കുമാര്‍, ടി.വി.ഷാജി, മോഹന്‍കുമാര്‍,വി.സുജേഷ്, ഡോ.പ്രേമംനാഥ്, ഡോ.എന്‍.പി.ജയന്, ഡോ.അനൂപ് കുമാര്‍, ഡോ.പ്രജിത്ത് പോലീസ് ഓഫീസര്‍മാരായ എ.കുട്ടികൃഷ്ണന്,കെ.പ്രേംസദന്,റനി സ്റ്റീഫന്‍,സുനില്‍കുമാര്‍,കെ.കെ.ജിജേഷ്,എം.ഹരീഷ്,വില്ലേജ് ഓഫീസര്‍ കെ.വിജേഷ് തുടങ്ങിയവരാണ് പ്രോസിക്യൂഷന് സാക്ഷികള്‍.പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ സി.കെ.ശ്രീധരനും അഡ്വ.കെ.അജിത്ത്കുമാറുമാണ് ഹാജരായത്.