അടിച്ച് പൂക്കുറ്റിയായി വയർലസ് എസ് .ഐ.പോലീസ് ആസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി,തുടർന്ന് എ.ആർ.ക്യാമ്പിലെത്തി അലങ്കോലമാക്കി ,പിന്നീട് കലിയടങ്ങാതെ നഗരത്തിലും വിളയാട്ടം,സി.ഐ.റഹീം തൂക്കിയെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.നാണംകെട്ട് പോലീസ് സേന
കാസർകോട്:ജില്ലാ പോലീസ് ഓഫീസിലെ മാനേജരായ വനിതാ ഉദ്യോഗസ്ഥയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പോലീസ് വയർലെസ്സ്എസ് ഐയെ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ടാണ് നാടകീയ സംഭവങ്ങൾ ഉടലെടുത്തത്.റിട്ട.എസ ഐ ശിവദാസന്റെ ഭാര്യയും ജില്ലാ പോലീസ് ഓഫീസ് മാനേജരുമായ മായാദേവിയെയാണ് എസ.ഐ മനേഷ് മഹിതൻ മംഗലത്ത് ഉദയഗിരിയിലെ സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സ് പരിസരത്ത് വെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്.വൈകിട്ട് ഓഫീസിൽ നിന്ന് സ്കൂട്ടിയിൽ മായാദേവി വരുമ്പോഴായിരുന്നു മറ്റൊരു വാഹനത്തിൽ വന്ന എസ് .ഐ മായാദേവിയോട് അപമര്യാദയായി പെരുമാറിയത്.മദ്യപിച്ച് നിലതെറ്റിയ എസ് ,ഐയുടെ പരാക്രമത്തിനിടയിൽ ഉദ്യോഗസ്ഥ ഭയന്നുവിറച്ച് ക്വാർട്ടേഴ്സിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.ഇതിനുശേഷം മനേഷ് സായുധസേനാ ക്യാമ്പിലെത്തി അതിക്രമം തുടർന്ന് പുറത്തിറങ്ങി .ഇതിനുശേഷം നഗരത്തിൽ മല്ലികാർജുന ക്ഷേത്രപരിസരത്തും കുടിച്ച് പൂക്കുറ്റിയായ മഹേഷ് ജനങ്ങളെ വെല്ലുവിളിച്ച് വിളയാട്ടം തുടരുകയായിരുന്നു.ഈ വിവരമറിഞ്ഞു ടൌൺ സി.ഐ.റഹീമും സംഘവുമെത്തി മഹേഷിനെ തൂക്കിയെടുത്ത്സ്റ്റേഷനിൽ എത്തിച്ചു.മായാദേവിയുടെ പരാതിയിൽ പോലീസ് കേസ് രെജിസ്റ്റർചെയ്തു.എസ.ഐയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 14 ണ് സർക്കാർ ക്വാർട്ടേഴ്സിന് മുമ്പിൽ നിർത്തിയിട്ട മായാദേവിയുടെ പേരിലുള്ള കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു.ഇതിന്റെ അന്വേഷണം മുറുകുന്നതിനിടയിലാണ് ഉദ്യാഗസ്ഥക്കെതിരെ അതിക്രമം നടന്നത്.