ന്യൂദൽഹി: മാർച്ച് 16 മുതൽ ബാങ്കുകൾ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾക്കായി മാത്രമേ ഉപയോഗിക്കാനാകൂ. ഓൺലൈൻ ഇടപാടുകൾക്കായി കാർഡ് ഉപയോഗിക്കാൻ ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ കാർഡ് ഉടമ ബാങ്കിനെ അറിയിക്കേണ്ടിവരും.
എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും ആഭ്യന്തര ഇടപാടുകൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. കാർഡ് ഉടമകൾ അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ ഇടപാടുകൾ, രാജ്യാന്തര ഇടപാടുകൾ, കോൺടാക്റ്റ് രഹിത ഇടപാടുകൾ എന്നിവ ഉൾപ്പെടെ മറ്റേതെങ്കിലും സൗകര്യങ്ങൾ ലഭിക്കാന്‍ ഉപയോക്താവ് ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ബാങ്കിൽ പോകാതെ ഈ സേവനങ്ങൾ ഇനി ലഭ്യമാകില്ല. നിലവില്‍ എല്ലാ കാര്‍ഡുകളിലും ഡിഫാള്‍ട്ടായി ഈ സേവനങ്ങള്‍ ലഭിക്കുന്ന സ്ഥിതിയാണ്.
ഉപഭോക്താവിന് ഇന്ത്യയ്ക്ക് പുറത്ത് കാർഡ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, രാജ്യാന്തര ഇടപാടുകൾ പ്രവർത്തനക്ഷമമാക്കാൻ അവർ ബാങ്കിനോട് ആവശ്യപ്പെടണം. നിലവിലെ കാർഡുകൾ നിർജ്ജീവമാക്കുന്നതിനും വേണമെങ്കിൽ അവ വീണ്ടും വിതരണം ചെയ്യുന്നതിനും ബാങ്കുകൾക്ക് അവകാശമുണ്ട്. ഇത് റിസ്ക് ഫാക്ടറിനെ അനുസരിച്ചാണ് ഇത് തീരുമാനിക്കുക.
ഏതെങ്കിലും വ്യക്തി മുൻപ് ഓൺലൈൻ ഇടപാട്, രാജ്യാന്തര ഇടപാടുകൾ, കോൺടാക്റ്റ്ലെസ് ഇടപാടുകൾ എന്നിവയ്ക്കായി അവരുടെ കാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിൽ ഈ ഓപ്ഷനുകൾ എടുത്തുകളയാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ കാർഡുകൾ സ്വിച്ച് ഓൺ ചെയ്യാനും സ്വിച്ച് ഓഫ് ചെയ്യാനും അല്ലെങ്കിൽ എടിഎം ഇടപാട്, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിൽ ലഭ്യമായ ഓൺലൈൻ ഇടപാടുകൾ പോലുള്ള ഏതെങ്കിലും പ്രത്യേക സൗകര്യമുണ്ട്. കാർഡ് ഉടമകൾക്ക് അവരുടെ ഇടപാട് പരിധി നിശ്ചയിക്കാനുള്ള സൗകര്യവും ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
24×7 മൊബൈൽ ആപ്ലിക്കേഷനുകൾ, പരിധി പരിഷ്കരിക്കുന്നതിനും സേവനങ്ങൾ പ്രാപ്തമാക്കുന്നതിനും അപ്രാപ്തമാക്കുന്നതിനുമുള്ള നെറ്റ് ബാങ്കിങ് ഓപ്ഷനുകൾ എന്നിവ നൽകാനും റെഗുലേറ്റർ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് ശാഖകൾക്കും എടിഎമ്മുകൾക്കും ഈ ഓപ്ഷനുകൾ ഉണ്ടാകും.