കൊച്ചി: ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എക്സൈസ് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുന്നത്തുനാട് സർക്കിൾ ഇൻസ്പെക്ടർ സി കെ സജികുമാർ. എക്സൈസ് ഇൻസ്പെക്ടർ സാബു പി ചന്ദ്ര, പ്രിവന്റീവ് ഓഫീസർ പ്രതാപൻ എന്നിവരെയാണ് ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്റ് ചെയ്തത്. പ്രതിമാസം 60,000 രൂപ വച്ച് 13 ബാറുകളിൽ നിന്നും മാസപ്പടി വാങ്ങിയെന്നാണ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മൂവരും മാസപ്പടി വാങ്ങിയ തുക തിരികെ നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.