കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൻ കള്ളപ്പണവേട്ട.ഡൽഹി നിസാമുദ്ധീന്നിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള എക്സ്പ്രസ്സിൽ നിന്നാണ് ഒരു കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം റെയിൽവേ പോലീസ് എസ് ഐ മോഹനനും സംഘവും ചേർന്ന് പിടിച്ചെടുത്തത്.പണം കടത്തിയ കരിയർ മഹാരാഷ്ട്ര ഗാംഗുലി സ്വദേശി അങ്കുഷ്, ശങ്കർ ബോസ്ലെ എന്നിവരെ അറസ്റ് ചെയ്തു.പുലർച്ചെ രണ്ടരക്കാണ് പണം പിടിച്ചെടുത്തത്.പതിവ് പരിശോധനയുടെ ഭാഗമായി മംഗളൂരുവിൽ നിന്ന് കയറിയ പോലീസ് സംഘമാണ് പ്രതികളെ സംശയകരമായ നിലയിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ പരസ്പ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്.തുടർന്ന് കാസർകോട്ട് ഇറക്കി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇവർ ഹവാലാ കരിയർമാരാണെന്ന് ഉറപ്പിച്ചത്.ഒരു കടത്തിന് ഇവർക്ക് പ്രതിഫലമായി ടിക്കറ്റിന് പുറമെ അയ്യായിരം രൂപകിട്ടുമെന്നാണ് പൊലീസിന് കിട്ടിയ വിവരം.പണം കൈമാറിയവരെക്കുറിച്ചോ ഇത് ഏറ്റുവാങ്ങുന്നവരെക്കുറിച്ചോ പിടിയിലായവർക്ക് വിവരമില്ല .വാട്സാപ്പ് മുഖേനയാണ് എല്ലാ നിർദേശങ്ങളും ഇവർക്ക് ലഭ്യമാകുന്നത്.പ്രതികളെയും പണവും കോടതിക്ക് കൈമാറും.