കണ്ണൂര്‍: കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 8 പേര് സംസ്ഥാനത്ത് പിടിയില്‍.ഇതുവരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കൊപ്പം ഇത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.കണ്ണൂര്‍ പരിയാരം മെഡിക്കല്‍ ആശുപത്രിയില്‍ നീരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് ജില്ലയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത് ഇതുവരെ 11 കേസുകള്‍ 8 പേര് പിടിയില്‍.സംസ്ഥാനത്തെ ഓരോ സ്റ്റേഷന് പരിധിയിലും പ്രത്യേക സംഘം സോഷ്യല്‍ മീഡിയ നിരീക്ഷിക്കും.വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈര്‍ ഡോമിന്റെ സഹായം തേടും.പൊതുജനങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കും.കൊറോണ വ്യാപനം സംന്ധിച്ച് സര്‍ക്കാര്‍ വാര്‍ത്തകള്‍ അല്ലാത്തവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോവുകയാണ് പോലീസ്.