കണ്ണൂര്‍: അമ്മ സ്വന്തം മക്കളോട് കാണിക്കുന്ന ക്രൂരകഥകള്‍ വിശ്വസിക്കാനാവാത്ത വിധം ചുറ്റും വളര്‍ന്നുനില്‍ക്കുകയാണ്. കാമുകന് വേണ്ടി വയറ്റില്‍പിറന്ന കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിക്കുക…ശ്വസം മുട്ടിച്ചു കൊല്ലുക…സംഭവങ്ങള്‍ നിരവധി…പക്ഷേ കുഞ്ഞുങ്ങളെ ചിത്രവധം ചെയ്യുന്ന അമ്മയുടെ കഥയാണ് റെയില്‍വേ പോലീസിന് പറയാനുള്ളത്.മകന്റെ പ്രായം രണ്ടര വയസ്സ് അതേ പ്രായത്തിലുള്ള കുഞ്ഞിന്റെ ശരീരത്തില്‍ കമ്പി പഴുപ്പിച്ച് വെയ്ക്കുക…പോരാത്തതിന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിക്കുക.ഹൃദയം രണ്ടായി മുറിയുന്നതുപോലെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന അമ്മ മനസ് ആരേയും വേദനിപ്പിക്കുന്നതാണ്.ഈ അമ്മയില്‍ നിന്ന് കുട്ടിയെ സുരക്ഷിത സ്ഥാനത്ത് മാറ്റുകയാണ് റെയില്‍വേ ടീം കഴിഞ്ഞ ദിവസം ചെയ്തത്. സി.ഐ.സുരേഷ്കുമാറും വനിതാ പോലീസ് ഉദ്യോഗസ്ഥ സുഗന്ധിയും പിന്നെ പോലീസുകാരനായ അനില്‍കുമാറും ചേര്‍ന്ന് നടത്തിയ അതിവേഗ ഇടപെടല്‍.തമിഴ്നാട് കുംഭകോണം സ്വദേശിയായ 28 കാരിയാണ് സ്വന്തം കുട്ടിയെ പീഡിപ്പിച്ചത്.റെയില്‍വേ സ്റ്റേഷന് ഒന്നാം പ്ലാറ്റ് ഫോമിലെ വിശ്രമ മുറിയില്‍ കുഞ്ഞിനെ നിലത്തെറിയുകയും അടിക്കുകയുമായിരുന്നു അമ്മ.ഏറെ തിരക്കുള്ള വിശ്രമ മുറിയുലുണ്ടായിരുന്നവര് ഇത് കണ്ട് ഞെട്ടി.ഇതോടെയാണ് പോലീസ് ഓടിയെത്തിയത്.റെയില്‍വേ പോലീസിനും കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവം മനസ്സിലായി.ഇതാണ് ആ കുട്ടിയുടെ ജീവന് രക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ രണ്ടാംവിവാഹത്തിലെ കുട്ടിയാണ് രണ്ടുവയസ്സുകാരന്. ദേഹ പരിശോധനയില്‍ കുട്ടിയുടെ പല ഭാഗത്തും നുള്ളി മുറിവേല്‍പ്പിച്ച പാടും കണ്ടെത്തി. പൊള്ളലേറ്റത് ഉണങ്ങിയിരുന്നില്ല. ഇതോടെ പോലീസ് വിശദമായി അമ്മയെ ചോദ്യം ചെയ്തു. ഇതോടെയാണ് മണ്ണ് വാരി തിന്നതിനുള്ള ശിക്ഷയായിരുന്നു ഇതെന്ന് വ്യക്തമായത്.ഈ യുവതിക്ക് ആദ്യ വിവാഹത്തില്‍ കുട്ടികളില്ല.രണ്ടാം വിവാഹത്തില്‍ അച്ഛന് ലേബര്‍ കോണ്‍ട്രാക്ടറായിരുന്നു.കുട്ടി ജനിച്ച ശേഷമാണ് ഇയാള്‍ക്ക് വേറെ അവിഹിത ബന്ധം ഉണ്ടെന്ന് യുവതി തിരിച്ചറിഞ്ഞത്.ഇതോടെ അയാളില്‍ ജനിച്ച കുട്ടിയോട് യുവതിക്ക് പ്രതികാരം.ഇതാണ് ദേഹം പൊള്ളിക്കാന്‍ കാരണം.ഗള്‍ഫിലെ ജോലിമോഹമായി മനസ്സില്‍ ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് യുവതി കുട്ടിയെയും കൊണ്ട് തിരുവന്തപുരത്ത് എത്തിയത്. നോര്‍ക്കയില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് വേണ്ടിയായിരുന്നു ഇത്.തനിക്ക് ഗള്‍ഫില്‍ ജോലിക്ക് പോകാനും തടസ്സം രണ്ട് വയസ്സുകാരനെന്ന് യുവതി കണക്കുകൂട്ടിയിരുന്നു. ഇതിന്റെ പ്രതികാരമാണ് റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ നിലത്തെടുത്ത് അടിച്ച് അമ്മ കാട്ടി കൂട്ടിയത്.