കാസർകോട് : ബംബ്രാണ വനിതാ വില്ലേജ് ഓഫീസര്‍ കാസർകോട് നെല്ലിക്കുന്നു സ്വദേശിനി കീര്‍ത്തനയെ ഭീഷണിപ്പെടുത്തിയ ഉളുവാറിലെ ഓണന്ത ലത്വീഫ് എന്ന അബ്ദുൽ ലത്തീഫിനെതിരെ കാസർകോട്
ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നിർദ്ദേശ പ്രകാരം കുമ്പള പോലീസ് സ്വമേധയ കേസെടുത്തു .കൃത്യനിർവഹണം തടസപ്പെടുത്തൽ ,വധ ഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത് .ഉപ്പള ,കുമ്പള കേത്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ പോലീസ് നേരിടുമ്പോളാണ് നിയമ വാഴ്ചയെ വെല്ലുവിളിച്ച് പൂഴി മാഫിയക്കാരനായ ഓണന്ത ലത്വീഫ് എന്ന അബ്ദുൽ ലത്തീഫ് വില്ലേജ് ഓഫീസർക്ക് വധ ഭീഷണി മുഴക്കിയത് .ബി എൻ സി യുടെ വാർത്തയെ തുടർന്നായിരുന്നു പോലീസ് നടപിടി കൈകൊണ്ടത് കേസെടുക്കാൻ കാരണമായ സംഭവം ഇങ്ങനെയാണ് .. ,കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ പി ആര് ബി ആക്ട് പ്രകാരം രണ്ടു ലക്ഷം രൂപ അടച്ചില്ലെങ്കില്‍ സ്ഥാപന ജംഗമ വസ്തുക്കള്‍ റവന്യൂ റിക്കവറി നടത്തുമെന്ന നോട്ടീസ് വനിതാ വില്ലേജ് ഓഫീസര്‍ ഓണന്ത ലത്വീഫിന്റെ വീട്ടില്‍ പതിച്ചിരുന്നു. ഇതറിഞ്ഞാണ് വില്ലേജ് ഓഫീസില്‍ കയറി തുടര്‍ നടപടിയുമായി മുന്നോട്ട് നീങ്ങിയാല്‍ കൊല്ലുമെന്നണ് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. നേരത്തെ നടപടിയുടെ ഭാഗമായി കലക്ടറുടെ ഉത്തരവ് നല്കാന് പോയപ്പോള്‍ തോക്കു കാട്ടി ഭീഷണിപ്പെടുത്തിയതായും അഭ്യൂഹം ഉണ്ടായിരുനെങ്കിലും വില്ലജ് ഓഫീസർ കീർത്തന ഭയം കാരണം ബി.എൻ.സിയോട് നിഷേധിച്ചിരുന്നു കലക്ടറെയും ഉത്തരവ് നല്കാന് പോയ വില്ലേജ് ഓഫീസറെയും കൊല്ലുമെന്നായിരുന്നു ഭീഷണി. . ഇതിനു പിന്നാലെയാണ് റവന്യൂ റിക്കവറി നോട്ടീസ് പതിച്ചതിന് ഓണന്ത ലത്വീഫ് വില്ലേജ് ഓഫീസില്‍ കയറി ഭീഷണി മുഴക്കിയത്. സമീര്‍ വധക്കേസ്, എസ് ഐയ്ക്കു നേരെ വധഭീഷണി മുഴക്കിയ കേസ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഓണന്ത ലത്വീഫ്.