കാസര്‍കോട്: പ്രണയ വിവാഹിതരായ യുവദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്ണന്- മാധവി ദമ്പതികളുടെ മകന് ജിഷാന്ത് (31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരെയാണ് പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് പരിസരവാസികൾ ദാരുണ വിവരം അറിഞ്ഞത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. മേല്‍പറമ്ബ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.