തിരുവനന്തപുരം: പക്ഷിപ്പനി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്ഥിരീകരിച്ചതോടെ ആശങ്കയിലായ ജനങ്ങള്‍ക്ക് ആശ്വാസവുമായി. മൃഗസംരക്ഷണ വകുപ്പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വൈറസ്, 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. അതിനാല്‍ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് വകുപ്പ് അറിയിച്ചു.എന്നാല്‍ ബുള്‍സ്ഐ പോലുള്ള പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. പകുതിവേവിച്ച മാംസവും ഒഴിവാക്കണം. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈയുറയും മാസ്കും ഉപയോഗിച്ച് കൈകാര്യം ചെയ്ത ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.