യുവ നേതാക്കൾക്ക് കോൺഗ്രസ് ഇടം നൽകുന്നില്ലെന്ന സാഹചര്യത്തിൽ അതിനെ മറികടക്കാൻ എന്ത് ചെയ്യാമെന്ന് ചിന്തിക്കുകയാണ് വേണ്ടത്. ഇന്ത്യയ്ക്ക് ഫലപ്രദമായ പ്രതിപക്ഷം ആവശ്യമുള്ളതിനാൽ യുവ നേതാക്കാള്‍ ഒരു പരിഹാരമാർഗ്ഗം കൊണ്ടുവരേണ്ട സമയമാണിത്.
ന്യൂഡല്‍ഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനത്തെ വിമർശിച്ച് അദ്ദേഹത്തിന്റെ ബന്ധുവും ത്രിപുര മുൻ പിസിസി പ്രസിഡന്റുമായ പ്രത്യോദ് മാണിക്യ ദേബ ബർമ്മ. ബിജെപിയിൽ ചേർന്ന സിന്ധ്യയുടെ തീരുമാനം ശരിയായില്ലെന്നും അതൊരു മികച്ച തീരുമാനമല്ലെന്നും ബർമ്മ പറഞ്ഞു.
യുവ നേതാക്കളെ കോൺഗ്രസ് തഴയുന്നുവെന്നും അവരുടെ ആശയങ്ങൾ പരിഗണിക്കുന്നില്ലെന്നും ആരോപിച്ച് ത്രിപുരയിലെ കോൺഗ്രസ് മേധാവി സ്ഥാനം രാജിവച്ചയാളാണ് ബർമ്മ.
‘ബിജെപിയിൽ ചേരുക എന്നത് നല്ല മാർഗമല്ല. യുവ നേതാക്കൾക്ക് കോൺഗ്രസ് ഇടം നൽകുന്നില്ലെന്ന സാഹചര്യത്തിൽ അതിനെ മറികടക്കാൻ എന്ത് ചെയ്യാമെന്ന് ചിന്തിക്കുകയാണ് വേണ്ടത്. ഇന്ത്യയ്ക്ക് ഫലപ്രദമായ പ്രതിപക്ഷം ആവശ്യമുള്ളതിനാൽ യുവ നേതാക്കാള്‍ ഒരു പരിഹാരമാർഗ്ഗം കൊണ്ടുവരേണ്ട സമയമാണിത്’- അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ എല്ലാ യുവനേതാക്കളും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും. സച്ചിൻ പൈലറ്റ് (രാജസ്ഥാൻ), അജോയ് കുമാർ (ഝാർഖണ്ഡ്) തുടങ്ങി നിരവധി നേതാക്കൾ കഴിവുള്ളവരാണെന്നും- ബർമ്മ പറഞ്ഞു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഝാർഖണ്ഡ് കോൺഗ്രസ് മേധാവിയുമായ അജോയ് കുമാറും കഴിഞ്ഞ ഓഗസ്റ്റിൽ സ്ഥാനമൊഴിയുകയും ആം ആദ്മി പാർട്ടിയിൽ ചേരുകയും ചെയ്തിരുന്നു.
എഴുന്നേറ്റ് ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസ് തയ്യാറല്ലെന്ന് ബർമ്മ ആരോപിച്ചു.
രാഹുലില്‍ ഗാന്ധിയുടെ ഉറ്റസുഹൃത്തായ സിന്ധ്യ പല തവണ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ബര്‍മ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിന്ധ്യയുടെ രാജിക്കു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. താന്‍ പറഞ്ഞത് സത്യമാണെന്നും സിന്ധ്യ അഞ്ച് മാസം മുമ്പ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അപ്പോയിന്റ്മെന്റ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് അനുവാദം ലഭിച്ചില്ലെന്നും ബര്‍മ പറഞ്ഞു.
‘എപ്പോൾ വേണമെങ്കിലും തന്റെ വസതിയിലേക്ക് കടന്നുവരാന്‍ കഴിയുന്ന ഒരു നേതാവാണ് സിന്ധ്യയെന്ന് രാഹുൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സിന്ധ്യയ്ക്ക് സമയം നൽകാത്തതെന്ന് രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ ഓഫീസിനോട് ചോദിക്കണം’ ബർമ പറഞ്ഞു.